ഭര്‍ത്താവിന്റെ ബാധ ഒഴിപ്പിക്കാമെന്ന വ്യാജേന ക്ഷേത്രത്തിലെത്തിച്ച് വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച സംഭവം ; പൂജാരിക്ക് ഏഴുവര്‍ഷം തടവും പിഴയും ശിക്ഷ
ഭര്‍ത്താവിന്റെ ബാധ ഒഴിപ്പിക്കാമെന്ന വ്യാജേന ക്ഷേത്രത്തിലെത്തിച്ച് വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച സംഭവം ; പൂജാരിക്ക് ഏഴുവര്‍ഷം തടവും പിഴയും ശിക്ഷ
2016 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വിധിച്ച പിഴത്തുക ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
ഭര്‍ത്താവിന്റെ ബാധ ഒഴിപ്പിക്കാമെന്ന വ്യാജേന ക്ഷേത്രത്തിലെത്തിച്ച് വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച പൂജാരിക്ക് ഏഴ് വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ ഏഴുപുന്ന പുതുകുളങ്ങര വൈകുണ്ഠം വീട്ടില്‍ രാജേഷിനെയാണ് പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന പ്രത്യേക കോടതി ജഡ്ജി എ. ഷാജഹാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. വിധിച്ച പിഴത്തുക ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
2016 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭര്‍ത്താവിനെ ബാധിച്ചിരിക്കുന്ന ദുഷ്ടശക്തികളെ ഒഴിപ്പിക്കുന്നതിനായി പ്രത്യേക പൂജകള്‍ നടത്തണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി വീട്ടമ്മയെ ക്ഷേത്രത്തിലേക്ക് വരുത്തിയത്. തുടര്‍ന്ന് ക്ഷേത്രത്തിനകത്തെ സ്റ്റോര്‍ റൂമില്‍ എത്തിച്ച് ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.