അന്നദാന മണ്ഡപത്തിൽ ശബരിമല തീർത്ഥാടകർക്ക്
കേരളീയ സദ്യ ആരംഭിച്ചു
കേരളീയ സദ്യ ആരംഭിച്ചു
ശബരിമല തീർത്ഥാടകർക്ക് രുചികരമായ കേരളീയ സദ്യ നൽകുന്നത് ചൊവ്വാഴ്ച മുതൽ തുടങ്ങി.മികച്ച പ്രഭാതഭക്ഷണവും നൽകുന്നുണ്ട.് സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ പുതിയ മെനുവും
ശബരിമല തീർത്ഥാടകർക്ക് രുചികരമായ കേരളീയ സദ്യ നൽകുന്നത് ചൊവ്വാഴ്ച മുതൽ തുടങ്ങി.മികച്ച പ്രഭാതഭക്ഷണവും നൽകുന്നുണ്ട.് സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ പുതിയ മെനുവും പുതിയ സമീപനവുമായാണ് ഈ തീർത്ഥാടന കാലം തുടങ്ങുന്നത്. മെനു കൃത്യമായി രേഖപ്പെടുത്തുന്നതിന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പ്രത്യേക നിർദ്ദേശം നൽകി. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ മെനുവുവാണ് ഇത്തവണ അന്നദാനത്തിന് നൽകുന്നത്. ദേവസ്വംബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ സാന്നിധ്യത്തിലാണ് അന്നദാനത്തിന് തുടക്കമായത്.
അയ്യപ്പസ്വാമിയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി വിഭവങ്ങൾ പ്രത്യേകം നിവേദിച്ചുകൊണ്ടാണ് ഈ വർഷത്തെ അന്നദാനത്തിന് തുടക്കം കുറിച്ചത്.
പ്രഭാതഭക്ഷണമായി ഇഡ്ഡലിയോ,ദോശയോ ഉൾപ്പെടെയുള്ള വിഭവങ്ങളും, ഉച്ചയ്ക്ക് പായസമടങ്ങുന്ന കേരളീയ സദ്യയും, രാത്രിയിൽ കഞ്ഞിയും പയറും അച്ചാറും പപ്പടവുമാണ് ഇത്തവണത്തെ പ്രത്യേകത. എല്ലാ ദിവസവും ഏതെങ്കിലും ഒരു മധുരപലഹാരം നിർബന്ധമായും ഉൾപ്പെടുത്തിയിട്ടുണ്ട്.