പാലായിൽ നിയന്ത്രണം വിട്ട സ്കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

നിർത്തിയിട്ട തടി ലോറിക്ക് പിന്നില്‍ സ്‌കൂട്ടർ ഇടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു.കാവാലം സ്വദേശികളായ ശരത് ലാല്‍ (28), നിധിൻ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന കാവാലം സ്വദേശി മനീഷിനെ സാരമായ പരിക്കുകളോടെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം

 

പാലാ-പൊൻകുന്നം റോഡില്‍ പച്ചാത്തോട് സി.എസ്.കെ പമ്പിന് മുന്നില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

പാലാ: നിർത്തിയിട്ട തടി ലോറിക്ക് പിന്നില്‍ സ്‌കൂട്ടർ ഇടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു.കാവാലം സ്വദേശികളായ ശരത് ലാല്‍ (28), നിധിൻ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം സഞ്ചരിച്ചിരുന്ന കാവാലം സ്വദേശി മനീഷിനെ സാരമായ പരിക്കുകളോടെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം

പാലാ-പൊൻകുന്നം റോഡില്‍ പച്ചാത്തോട് സി.എസ്.കെ പമ്പിന് മുന്നില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. പൈക ഭാഗത്ത് നിന്ന് വരികയായിരുന്ന സ്‌കൂട്ടർ റോഡരികില്‍ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം.

ഇടിയുടെ ആഘാതത്തില്‍ ശരത് ലാല്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.നിധിനെയും മനീഷിനെയും ഉടൻ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ നിധിൻ മരിച്ചു. മനീഷ് കൂടുതല്‍ ചികിത്സയ്ക്കായി അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരും പരിക്കേറ്റവരും കുമ്പാനിയിലെ ഒരു ക്രെയിൻ സർവീസ് സ്ഥാപനത്തിലെ ഓപ്പറേറ്റർമാരാണ്.