കണ്ണൂർ തന്നടയിൽ നിന്നും പിടികൂടിയ ഉഗ്രശേഷിയുള്ള ഗുണ്ടും കിലോ കണക്കിന് വെടിമരുന്നും നിർവീര്യമാക്കി

ചാലതന്നടയിൽ നിന്നുംഉഗ്രശേഷിയുള്ള ഗുണ്ടും കിലോ കണക്കിന് വെടിമരുന്നും ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കി. ചാല തന്നട മേപ്പൊയിലിൽ നിന്നാണ് എടക്കാട്

 

കണ്ണൂർ /ചാല : ചാലതന്നടയിൽ നിന്നുംഉഗ്രശേഷിയുള്ള ഗുണ്ടും കിലോ കണക്കിന് വെടിമരുന്നും ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കി. ചാല തന്നട മേപ്പൊയിലിൽ നിന്നാണ് എടക്കാട് പോലീസ് അഞ്ച് ഗുണ്ടുകളും മൂന്ന് കിലോയിലധികം വെടിമരുന്നും കണ്ടെത്തിയത് മേപ്പൊയിൽ സ്വദേശി നാണുവിനെതിരെ കേസെടുത്തു

വീട്ടിൽ ബോംബിന് സമാനമായ പടക്ക നിർമ്മാണം നടക്കുന്നതായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നായിരുന്നു റെയ്‌ഡ് പടക്ക കടകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ വൻതോതിൽ അനധികൃത പടക്ക നിർമ്മാണം നടക്കുന്നതായി പൊലിസ് പറഞ്ഞു. മെയ് 4 ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്  സുരക്ഷ ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.