എ പത്മകുമാര്‍ സിപിഐഎമ്മിന് പുറത്തേക്ക്

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പുറത്താക്കണമെന്ന ജില്ലാ കമ്മിറ്റി തീരുമാനം നടപ്പിലാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. 

 

നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗം സംഘടനാ നടപടിയില്‍ തീരുമാനം എടുക്കും.

വിവാദങ്ങള്‍ തുടര്‍ച്ചയാവുന്നതിനിടെ എ പത്മകുമാര്‍ സിപിഐഎമ്മിന് പുറത്തേക്ക്. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗം സംഘടനാ നടപടിയില്‍ തീരുമാനം എടുക്കും. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പുറത്താക്കണമെന്ന ജില്ലാ കമ്മിറ്റി തീരുമാനം നടപ്പിലാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. 

പത്മകുമാര്‍ ജില്ലാ കമ്മിറ്റി അംഗമായതിനാല്‍ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം വേണം. മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക്, വി എന്‍ വാസവന്‍ എന്നിവര്‍ സംസ്ഥാന സെന്ററിനെ പ്രതിനിധീകരിച്ച് നാളത്തെ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായിരുന്നു എ പത്മകുമാര്‍.