ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ പകര്‍ത്തിയ കേസ്; പ്രതിയെ പിടികൂടി

ബന്ധുവീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി മനുവിനെ പരിചയപ്പെടുന്നത്.

 

രണ്ടുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതി പൊലീസ് പിടിയില്‍. തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനുവിനെയാണ് (24) മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

ബന്ധുവീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി മനുവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇന്‍സ്റ്റ?ഗ്രാം വഴി ഇരുവരും സൗഹൃദത്തിലാകുകയായിരുന്നു. മെയ് പതിനെട്ടാം തീയതി വീട്ടില്‍ ആളില്ലാത്ത സമയത്ത് മനുവും മറ്റൊരാളും കൂടി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് ജ്യൂസ് നല്‍കി മയക്കിയായിരുന്നു പീഡനം. പീഡനത്തിന് ഇരയായ വിവരം പെണ്‍കുട്ടി തന്നെയാണ് സിഡബ്ല്യുസിയില്‍ അറിയിച്ചത്. തുടര്‍ന്നായിരുന്നു മണ്ണന്തല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തില്‍ ഒരാളെ കൂടി പിടി കൂടാന്‍ ഉണ്ട്. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് എത്തിയതെന്നും കൂടെ ആളില്ല എന്നുമാണ് മനു പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത മനുവിനെ കന്റോമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.