ഒമ്ബതാം ക്ലാസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; തൂങ്ങിമരണമെന്ന് കണ്ടെത്തല്‍
കൊല്ലം കടയ്ക്കലില്‍ ഒമ്ബതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഫാത്തിമ മുബഷിറയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി.
വീട്ടുകാർ മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതിലുളള മനോവിഷമത്തില്‍ ജീവനൊടുക്കിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം
കൊല്ലം: കൊല്ലം കടയ്ക്കലില്‍ ഒമ്ബതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഫാത്തിമ മുബഷിറയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെ ഒൻപതോടെ പഠിക്കാനായി മുറിയില്‍ കയറിയതായിരുന്നു ഫാത്തിമ. ഉച്ചയ്ക്ക് 12 ഓടെ ആഹാരം കഴിക്കാൻ വിളിക്കാനായി ഉമ്മൂമ്മ ചെന്നപ്പോഴാണ് കുട്ടിയെ മുറിക്കുള്ളില്‍ അനക്കമില്ലാതെ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടൻ ബന്ധുക്കള്‍ ചേർന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നായിരുന്നു വീട്ടുകാരുടെ ആദ്യ മൊഴി . പോസ്റ്റ്മോർട്ടത്തിലാണ് തൂങ്ങി മരണം സ്ഥിരീകരിച്ചത്. വീട്ടുകാർ മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതിലുളള മനോവിഷമത്തില്‍ ജീവനൊടുക്കിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് അന്വേഷണം തുടരുകയാണ്.