തൃശ്ശൂരില്‍ വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; ഗുരുതര പരിക്ക്
തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്ബാലില്‍ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു.അന്നിക്കര സ്വദേശികളായ സുബ്രഹ്മണ്യൻ-അശ്വതി ദമ്ബതിമാരുടെ മകള്‍ ദേവികയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
Updated: Feb 23, 2026, 11:03 IST
വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ദേവിക. ഈ സമയത്താണ് പാഞ്ഞെത്തിയ കാട്ടുപന്നി കുട്ടിയെ ആക്രമിച്ചത്.ആക്രമണത്തില്‍ കുട്ടിയുടെ വാരിയെല്ലിന്റെ മുകള്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്ബാലില്‍ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു.അന്നിക്കര സ്വദേശികളായ സുബ്രഹ്മണ്യൻ-അശ്വതി ദമ്ബതിമാരുടെ മകള്‍ ദേവികയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ദേവിക. ഈ സമയത്താണ് പാഞ്ഞെത്തിയ കാട്ടുപന്നി കുട്ടിയെ ആക്രമിച്ചത്.ആക്രമണത്തില്‍ കുട്ടിയുടെ വാരിയെല്ലിന്റെ മുകള്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തി ബഹളം വച്ചതോടെയാണ് പന്നി പിൻവാങ്ങിയത്.വീട്ടുകാർ ഒച്ചവെച്ചതിനെത്തുടർന്ന് പന്നി സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. പരിക്കേറ്റ ദേവികയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.