ചൂരല്‍മലയിൽ പുതിയ ഹൈടെക് പാലം വരുന്നു ; ചെലവ് 34 കോടി രൂപ
ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം പുതിയ ഹൈടെക് പാലം വരുന്നു. പാലത്തിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ തുടങ്ങി.
Updated: Nov 14, 2026, 13:22 IST
നാല് വർഷം കൊണ്ട് പണി പൂർത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്.
കൽപ്പറ്റ: ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം പുതിയ ഹൈടെക് പാലം വരുന്നു. പാലത്തിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. 34 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പാലം നിര്‍മ്മിക്കുന്നത്.ചൂരല്‍മല ടൗണില്‍ പാലത്തിന്റെ പൈലിംഗ് ജോലികള്‍ തുടങ്ങി.നാല് വർഷം കൊണ്ട് പണി പൂർത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്.
സൈന്യം നിർമിച്ച ബെയ്ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം ഒരുങ്ങുന്നത്. പുഴയിലേക്ക് തൂണുകൾ ഇല്ലാത്ത രീതിയിലാണ് രൂപകൽപ്പന. ദുരന്ത കാലത്ത് പുന്നപ്പുഴയിലുണ്ടായ പരമാവധി ഉയർന്ന ജലനിരപ്പ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലാണ് പാലം. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധമാണ് നിർമാണം.ചൂരൽമല ടൗണിൽ നിന്ന് ആരംഭിച്ച് മറുകരയിൽ അട്ടമല -മുണ്ടക്കൈ റോഡുകൾ കൂടിച്ചേരുന്നിടത്താണ് പാലം അവസാനിക്കുക.