യാത്രക്കിടെ ട്രെയിനിലെ ജനാല ഷട്ടര്‍ വീണ് കുഞ്ഞിമംഗലം സ്വദേശിക്ക് പരുക്കേറ്റു
കൈക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ റെയില്‍വേ പോലീസും കേരള പോലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
Updated: Mar 15, 2026, 14:57 IST
മംഗലാപുരത്തേക്കുള്ള യാത്രക്കിടെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നതിനു മുമ്പായിരുന്നു അപകടം.
പയ്യന്നൂര്‍:ട്രെയിന്‍ യാത്രയ്ക്കിടെ ജനാലഷട്ടര്‍ ഇടതുകൈക്ക് വീണ് യാത്രക്കാരന് പരിക്കേറ്റു. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ ടി വി കുമാരനാണ് പരിക്കേറ്റത് കഴിഞ്ഞ ദിവസമാണ് സംഭവം. ഏഴിമല റെയില്‍വേ സ്റ്റേഷനില്‍ നിന്നും മംഗലാപുരത്തേക്കുള്ള യാത്രക്കിടെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നതിനു മുമ്പായിരുന്നു അപകടം.
കൈക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ റെയില്‍വേ പോലീസും കേരള പോലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കാസര്‍ഗോഡ് ഗവര്‍മെന്റ് ആശുപത്രിയില്‍ ആംബുലന്‍സി ലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു. യാത്ര തുടരനാകാതെ കുമാരന്‍ തിരിച്ചു വീട്ടിലെത്തി. പരിക്ക് സാരമുള്ളതായതിനാല്‍ ജോലിക്കു പോകാനാകാതെ വീട്ടില്‍ വിശ്രമത്തിലാണ് ഇദ്ദേഹം '