തനിച്ചു താമസിച്ചിരുന്നയാളെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തനിച്ചു താമസിച്ചിരുന്നയാളെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Oct 31, 2026, 08:25 IST
പള്ളിപ്പാട് വെങ്ങാലില്‍ പരേതനായ വി എ വര്‍ഗീസിന്റെ മകന് രഞ്ജി വര്‍ഗീസ് (52) ആണ് മരിച്ചത്.
തനിച്ചു താമസിച്ചിരുന്നയാളെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പാട് വെങ്ങാലില്‍ പരേതനായ വി എ വര്‍ഗീസിന്റെ മകന് രഞ്ജി വര്‍ഗീസ് (52) ആണ് മരിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പള്ളിപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയില്‍ നടക്കും. പരേതയായ തങ്കമ്മ വര്‍ഗീസാണ് മാതാവ്. സഹോദരന്: ജോര്‍ജ് വര്‍ഗീസ് വെങ്ങാലില്‍.