തിരുവനന്തപുരത്ത് വീട്ടില്‍ കുഴഞ്ഞുവീണ ആളെ സഹായിക്കാന്‍ എത്തിയ ആളും കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരത്ത് വീട്ടില്‍ കുഴഞ്ഞുവീണ ആളെ സഹായിക്കാന്‍ എത്തിയ ആളും കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം വണ്ടിത്തടത്താണ് സംഭവം.

 

ഇയാളെ സഹായിക്കാന്‍ എത്തിയ അജി (52) സുരേഷിനെ ആംബുലന്‍സില്‍ കയറ്റിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടില്‍ കുഴഞ്ഞുവീണ ആളെ സഹായിക്കാന്‍ എത്തിയ ആളും കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം വണ്ടിത്തടത്താണ് സംഭവം. വണ്ടിത്തടം കുരിശടിക്ക് സമീപം സുരേഷ്(44) എന്നയാളാണ് ആദ്യം വീട്ടില്‍ കുഴഞ്ഞുവീണത്.

ഇയാളെ സഹായിക്കാന്‍ എത്തിയ അജി (52) സുരേഷിനെ ആംബുലന്‍സില്‍ കയറ്റിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുപേരെയും മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇരുവരുടേയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരണ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. രണ്ടുപേരും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആയിരുന്നില്ല എന്നാണ് വിവരം. ഇരുവരും ബന്ധുക്കളാണ്. സംഭവത്തില്‍ കോവളം പൊലീസ് കേസെടുത്തു. ആസ്വഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.