കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്.
 

കണ്ണൂര്‍ നെടുംപൊയില്‍ ചുരത്തില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) കൊല്ലപ്പെട്ടത്. ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ് കണ്ണവം പൊലീസില്‍ കീഴടങ്ങി.

ഇന്ന് പുലര്‍ച്ചെയോടെ മാനന്തവാടി ചുരത്തില്‍വച്ചാണ് സംഭവമുണ്ടായത്. ഡ്രൈവറും ക്ലീനറും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ജാക്കി ലിവര്‍ ഉപയോഗിച്ച് നിഷാദ് സിദ്ദിഖിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.