ആലപ്പുഴയിൽ വിറകടുപ്പിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
പാചകം ചെയ്യുന്നതിനിടെ വിറകടുപ്പില്‍ നിന്ന് വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.വയലാർ പഞ്ചായത്ത് അഞ്ചാം വാർഡില്‍ താമസിക്കുന്ന ശ്രീക്കുട്ടി (45) ആണ് മരിച്ചത്. വടക്കേവെളിയില്‍ ചന്ദ്രശേഖരൻ നായരുടെ ഭാര്യയാണ്.
Updated: May 25, 2026, 10:57 IST
പഴയ വീട്ടിലെ അടുക്കളയിലെ വിറകടുപ്പില്‍ തീപിടിപ്പിച്ച ശേഷം മുകളില്‍ നിന്ന് സാധനമെടുക്കാൻ അടുപ്പിന്റെ വശത്ത് കയറിയപ്പോള്‍ ശ്രീക്കുട്ടിയുടെ വസ്ത്രത്തില്‍ തീപിടിക്കുകയായിരുന്നു
ആലപ്പുഴ :പാചകം ചെയ്യുന്നതിനിടെ വിറകടുപ്പില്‍ നിന്ന് വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.വയലാർ പഞ്ചായത്ത് അഞ്ചാം വാർഡില്‍ താമസിക്കുന്ന ശ്രീക്കുട്ടി (45) ആണ് മരിച്ചത്. വടക്കേവെളിയില്‍ ചന്ദ്രശേഖരൻ നായരുടെ ഭാര്യയാണ്.
കഴിഞ്ഞ പതിനെട്ടിന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. പഴയ വീട്ടിലെ അടുക്കളയിലെ വിറകടുപ്പില്‍ തീപിടിപ്പിച്ച ശേഷം മുകളില്‍ നിന്ന് സാധനമെടുക്കാൻ അടുപ്പിന്റെ വശത്ത് കയറിയപ്പോള്‍ ശ്രീക്കുട്ടിയുടെ വസ്ത്രത്തില്‍ തീപിടിക്കുകയായിരുന്നു. അപകട സമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.
പൊള്ളലേറ്റ ശ്രീക്കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു. മകൻ: അഭിജിത് (ടി എം എം സി ചേർത്തല).