തിരുവനന്തപുരത്ത് ട്യൂഷന് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ ആളില്ലാത്ത സ്ഥലത്തുവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച റിട്ട. എസ്ഐ പിടിയില്‍
തിരുവനന്തപുരത്ത് ട്യൂഷന് കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ ആളില്ലാത്ത സ്ഥലത്തുവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച റിട്ട. എസ്ഐ പിടിയില്‍
ട്യൂഷന് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
Nov 14, 2026, 07:35 IST
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച റിട്ട എസ്.ഐ അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി ശിവരാജന് (75) ആണ് അറസ്റ്റിലായത്. ട്യൂഷന് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ശിവരാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നടന്ന ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ രണ്ടാം പ്രതിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് എസ്.വി. ശ്രീകുമാറിന്റെ പിതാവാണ് ശിവരാജന്.
അതേസമയം, നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.