കഥകളി അഭ്യസിക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രമുഖ കഥകളി അധ്യാപകൻ വെങ്കിട്ടരാമനെതിരെ പോക്സോ കേസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ കഥകളി അധ്യാപകനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പാലക്കാട് കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിലെ അധ്യാപകനായ വെങ്കിട്ടരാമനെതിരെയാണ് പൊലീസ് കേസെടുത്തത്.
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രമുഖ കഥകളി അധ്യാപകനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പാലക്കാട് കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിലെ അധ്യാപകനായ വെങ്കിട്ടരാമനെതിരെയാണ് പൊലീസ് കേസെടുത്തത്. കഥകളി അഭ്യസിക്കാനെത്തിയ വിദ്യാർഥിനിയെ അധ്യാപകൻ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി താൻ നേരിട്ട പീഡനവിവരം കൗൺസിലറോട് തുറന്നുപറഞ്ഞത്.
തുടർന്ന് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈനും പൊലീസും ഇടപെടുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതിനുപിന്നാലെ പൊലീസ് സംഘം കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിലെത്തി വിശദമായ തെളിവെടുപ്പ് നടത്തി. സംഭവത്തിൽ അധ്യാപകനെ കസ്റ്റഡിയിലെടുക്കാനും തുടർ നിയമനടപടികൾ സ്വീകരിക്കാനുമുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.