മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് തെരുവുനായ; ഗുരുതര പരിക്ക്
വർക്കലയില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ച് വയസുകാരിക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്ബതികളുടെ മകള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.മദ്രസ പഠനം കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് തെരുവ്നായ ആക്രമിച്ചത്.
Updated: Nov 24, 2025, 14:56 IST
മുഖത്തും കൈകാലുകളിലും നായയുടെ ആക്രമണത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്
വർക്കല:മദ്രസ പഠനം കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് പോകുന്നതിനിടെ വർക്കലയില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ച് വയസുകാരിക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്ബതികളുടെ മകള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
മുഖത്തും കൈകാലുകളിലും നായയുടെ ആക്രമണത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോള്‍ നായ പിടിവിടാതെ നില്‍ക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ കല്ലെറിഞ്ഞ് നായയെ വിരട്ടി ഓടിക്കുകയായിരുന്നു. വർക്കല താലൂക്ക് ആശുപത്രിയില്‍ കുട്ടിയ്ക്ക് ചികിത്സ നല്‍കി. നിലവില്‍ കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് അറിഞ്ഞത്.