ആലപ്പുഴയിൽ പെട്രോളിങ് സംഘത്തിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്ക്

രാത്രികാല പെട്രോളിങ്ങിനിടെ പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. മംഗലം റെയിൽവേ ഗേറ്റിന് സമീപത്തുവെച്ചുണ്ടായ സംഭവത്തിൽ എസ്ഐ അനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ജോജി, ബിനിൽ എന്നിവർക്കാണ് പരിക്കേറ്റത്. റോഡിൽ സ്പീക്കറിൽ ഉച്ചത്തിൽ പാട്ടുവെച്ച് ഗതാഗത തടസ്സമുണ്ടാക്കിയ സംഘത്തെ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്.

 

ആലപ്പുഴ: രാത്രികാല പെട്രോളിങ്ങിനിടെ പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. മംഗലം റെയിൽവേ ഗേറ്റിന് സമീപത്തുവെച്ചുണ്ടായ സംഭവത്തിൽ എസ്ഐ അനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ജോജി, ബിനിൽ എന്നിവർക്കാണ് പരിക്കേറ്റത്. റോഡിൽ സ്പീക്കറിൽ ഉച്ചത്തിൽ പാട്ടുവെച്ച് ഗതാഗത തടസ്സമുണ്ടാക്കിയ സംഘത്തെ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. പ്രകോപിതരായ മദ്യപസംഘം പൊലീസുകാരെ മർദ്ദിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റ പൊലീസുകാർക്ക് ചികിത്സ നൽകിയതായും പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.