രണ്ടുദിവസം കൊണ്ട് തീരുമാനം വരും ; പാര്‍ട്ടിയുടെ നടപടിക്രമങ്ങള്‍ അനുസരിച്ച് ചര്‍ച്ച കഴിഞ്ഞേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കൂ ; കെ മുരളീധരന്‍
ഹൈക്കമാന്‍ഡ് വീണ്ടും അഭിപ്രായം തേടിയാലും തന്റെ അഭിപ്രായം ഒന്നേയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
May 10, 2026, 14:27 IST
പുതിയ ആള്‍ക്കാര്‍ വരുമ്പോള്‍ തര്‍ക്കമുണ്ടാകുമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇതെല്ലാം പതിവാണെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രണ്ടുദിവസം കൊണ്ട് തീരുമാനം വരുമെന്നാണ് കരുതുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. വേവുവോളം കാത്തെങ്കില്‍ ആറുവോളം കാക്കാമെന്നും തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇതെല്ലാം പാര്‍ട്ടിയുടെ നടപടിക്രമങ്ങളാണെന്നും അതനുസരിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.
പുതിയ ആള്‍ക്കാര്‍ വരുമ്പോള്‍ തര്‍ക്കമുണ്ടാകുമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇതെല്ലാം പതിവാണെന്നും മുരളീധരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് വീണ്ടും അഭിപ്രായം തേടിയാലും തന്റെ അഭിപ്രായം ഒന്നേയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.