ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകും': കെ സി വേണുഗോപാല്‍
ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകും': കെ സി വേണുഗോപാല്‍
ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
May 5, 2026, 08:32 IST
ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകും.
ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് കെ.സി.വേണുഗോപാല്‍.ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകും. ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
അതേ സമയം, കെ സി വേണുഗോപാലിനായി കൊല്ലത്ത് ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു. നയിച്ചവന്‍ ജനനായകന്‍ എന്ന വാചകത്തോടെയാണ് ഫ്‌ലക്‌സ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡുകള്‍. ഡിസിസി ഓഫീസിന് മുന്നിലും കളക്ടറേറ്റ് പരിസരത്തും അടക്കം നഗരത്തിന്റെ വിവിധയിടങ്ങളിലാണ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്.