പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രപരിസരത്ത് നിന്ന് കോട്ടയം സ്വദേശിയെ കാണാതായതായി പരാതി
കോട്ടയം ഏറ്റുമാനൂരിൽ നിന്നും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തനെ കാണാതായി. ഏറ്റുമാനൂർ സ്വദേശിയായ മോഹനൻ (60) എന്നയാളെയാണ് കാണാതായത്.
തളിപ്പറമ്പ്: കോട്ടയം ഏറ്റുമാനൂരിൽ നിന്നും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തനെ കാണാതായി. ഏറ്റുമാനൂർ സ്വദേശിയായ മോഹനൻ (60) എന്നയാളെയാണ് കാണാതായത്.
കഴിഞ്ഞ മെയ് 31 ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കോട്ടയത്തു നിന്നും എത്തിയ 30 ഓളം വരുന്ന തീർത്ഥാടക സംഘത്തിലെ അംഗമായിരുന്നു മോഹനൻ.
പറശ്ശിനിക്കടവ് മടപ്പുര ക്ഷേത്രപരിസരത്തു വെച്ച് സംഘത്തിൽ നിന്നും ഇദ്ദേഹം കൂട്ടംതെറ്റിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ക്ഷേത്രപരിസരങ്ങളിലും മറ്റും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയും തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പോലീസും ബന്ധുക്കളും അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും ഇതുവരെയും യാതൊരു വിവരവും ലഭ്യമായിട്ടില്ല.
എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ: 75108 51817