'മുന്നൂറു രൂപയ്ക്കും ചെക്ക്'. ഇത് ബിജെപിയെ കൊണ്ടേ പറ്റൂ; വിഡിയോയുമായി ഷമ മുഹമ്മദ്
പബ്ലിസിറ്റിക്ക് വേണ്ടി വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചെന്ന് വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
Oct 29, 2024, 08:22 IST
ഞായറാഴ്ച സമ്ബൂര്‍ണാനന്ദ് സംസ്‌കൃത സര്‍വകലാശാലയിലാണ് സംഭവം
സംസ്‌കൃത സ്‌കോളര്‍ഷിപ്പ് സ്‌കീമിന്റെ ലോഞ്ചിനിടയില്‍ മൂന്നൂറിന്റെയും 900ന്റെയും ചെക്ക് വിതരണം ചെയ്തതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്.
പബ്ലിസിറ്റിക്ക് വേണ്ടി വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചെന്ന് വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ചെക്ക് പ്രിന്‍ഡ് ചെയ്യാന്‍ അതിലുള്ള തുകയെക്കാള്‍ ചെലവ് സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നാണ് പരിപാടിയുടെ വീഡിയോ എക്സില്‍ പങ്കുവച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് കുറിച്ചത്.
ഞായറാഴ്ച സമ്ബൂര്‍ണാനന്ദ് സംസ്‌കൃത സര്‍വകലാശാലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംസ്‌കൃത സ്‌കൂളുകള്‍, കോളേജുകള്‍, യൂണിവേഴ്സിറ്റകള്‍ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.