കോഴിക്കോട് ഒളവണ്ണയില്‍ പൂച്ചയെ മാവില്‍ കെട്ടിത്തൂക്കി കൊന്ന നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

ഒളവണ്ണയില്‍ പൂച്ചയെ ക്രൂരമായി കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി.ഒളവണ്ണ കയറ്റിയില്‍ തറയില്‍ തൊടി താഴം മാനാടത്ത് ശോഭനയുടെ വീട്ടുപറമ്പിലെ മാവിലാണ് പൂച്ചയെ തൂക്കിക്കൊന്ന നിലയില്‍ കണ്ടത്.

 

ഇന്ന് പുലർച്ചെയാണ് വീട്ടുകാർ ഈ ദാരുണമായ കാഴ്ച കണ്ടത്. ഉടൻ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

കോഴിക്കോട് : ഒളവണ്ണയില്‍ പൂച്ചയെ ക്രൂരമായി കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി.ഒളവണ്ണ കയറ്റിയില്‍ തറയില്‍ തൊടി താഴം മാനാടത്ത് ശോഭനയുടെ വീട്ടുപറമ്പിലെ മാവിലാണ് പൂച്ചയെ തൂക്കിക്കൊന്ന നിലയില്‍ കണ്ടത്. ഇന്ന് പുലർച്ചെയാണ് വീട്ടുകാർ ഈ ദാരുണമായ കാഴ്ച കണ്ടത്. ഉടൻ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ വീട്ടുകാർ നല്ലളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരെത്തി പൂച്ചയുടെ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കും. നിലവില്‍ സംഭവസ്ഥലത്ത് നല്ലളം പോലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്.