വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ് ; പ്രതി പിടിയില്‍
വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ് ; പ്രതി പിടിയില്‍
വിസ പ്രൊസസിംഗ് നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നല്‍കിയാണ് പ്രതി വിശ്വാസം നേടിയെടുത്തത്.
ഫോര്‍ട്ട്‌കൊച്ചി സ്വദേശിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായി 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ബാംഗ്ലൂരില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചി പോലീസ് പിടികൂടി. ബാംഗ്ലൂരില്‍ ആഡംബര ജീവിതം നയിച്ചു വരികയായിരുന്ന സാജന്‍ എന്നയാളാണ് അറസ്റ്റിലായത്. യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ശരിയാക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ച് ഫോര്‍ട്ട്‌കൊച്ചി സ്വദേശിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായി 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
വിസ പ്രൊസസിംഗ് നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നല്‍കിയാണ് പ്രതി വിശ്വാസം നേടിയെടുത്തത്. പണം നല്‍കിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ബാംഗ്ലൂരില്‍ ആഡംബര വാഹനങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. അവിടെ 'റെന്റ് എ കാര്‍' ബിസിനസ്സ് നടത്തി വരികയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
പൊലീസ് പിടികൂടുമെന്ന് ഉറപ്പിച്ച സാജന്‍, സ്ഥിരമായി ഒരിടത്ത് താമസിക്കാതെ ഒളിസങ്കേതങ്ങള്‍ മാറ്റിക്കൊണ്ടിരുന്നു. വിവിധ ഫോണ്‍ നമ്പറുകള്‍ മാറി മാറി ഉപയോഗിച്ചു. മറ്റൊരു തട്ടിപ്പിന് തയ്യാറെടുക്കവേയാണ് പിടിയിലായത്.ഇയാള്‍ക്കെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും പരാതികള്‍ ലഭിച്ചിട്ടുള്ളതിനാല്‍ വിശദമായ അന്വേഷണം ആരംഭിച്ചു.