പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കുന്ന കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും

ഏത് യൂണിറ്റില്‍ കേസെടുക്കണമെന്നതില്‍ ഇന്ന് തീരുമാനമാകും.

 

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചിട്ടുണ്ട്.

മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുക്കുന്ന കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും. 

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചിട്ടുണ്ട്. ഏത് യൂണിറ്റില്‍ കേസെടുക്കണമെന്നതില്‍ ഇന്ന് തീരുമാനമാകും.

മാസപ്പടിയില്‍ കേസെടുക്കമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. കോടതി നിര്‍ദേശം അനുസരിച്ച് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുക്കും. ഉത്തരവ് അനുസരിക്കുമെന്നും സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു.