വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പ് വാഹനാപകടം ; യുവതിയ്ക്ക് ദാരുണാന്ത്യം

കൊല്ലം കൊട്ടറ സ്വദേശിനി കൃപ മുകുന്ദനാ(29)ണ് മരിച്ചത്. 
 

ആറ്റിങ്ങല്‍ മാമത്ത് കണ്ടെയ്നര്‍ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികയായ അഭിഭാഷികയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് കണ്ടെയ്നര്‍ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികയായ അഭിഭാഷികയാണ് അപകടത്തില്‍ പെട്ടത്. കൊല്ലം കൊട്ടറ സ്വദേശിനി കൃപ മുകുന്ദനാ(29)ണ് മരിച്ചത്. 

ഭര്‍ത്താവ് കൊല്ലം പൂയപ്പള്ളി സ്വദേശി അഖില്‍ ജിത്തുമൊത്ത് ബൈക്കില്‍ യാത്ര ചെയ്യവേ കണ്ടെയ്‌നര്‍ ലോറി ബൈക്കിന് പുറകില്‍ ഇടിക്കുകയും റോഡിലേക്ക് വീണ കൃപയുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയുമായിരുന്നു. കൃപയുടെ മൃതദേഹം വലിയ കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റ അഖില്‍ ജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ അഭിഭാഷകയായ കൃപ മുകുന്ദനും അഖില്‍ ജിത്തുമായുള്ള വിവാഹം ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം 21നായിരുന്നു.