ഒന്ന് പതറി...;ലീഡ് തിരിച്ചുപിടിച്ച്‌ വി ഡി സതീശൻ

കേരളം ഉറ്റ്‌ നോക്കുന്ന വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വടക്കൻ പറവൂരില്‍ ആദ്യമൊന്ന് ഇടറിയ വിഡി സതീശൻ ലീഡ് തിരിച്ചുപിടിച്ചു.932 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഇ ടി ടൈസണ്‍ മാസ്റ്ററായിരുന്നു മുന്നിലുണ്ടായിരുന്നത്. 243 വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.

 

വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാഗത്തെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് വി ഡി സതീശൻ പിന്നിലേക്ക് പോയത്.

എറണാകുളം: കേരളം ഉറ്റ്‌ നോക്കുന്ന വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വടക്കൻ പറവൂരില്‍ ആദ്യമൊന്ന് ഇടറിയ വിഡി സതീശൻ ലീഡ് തിരിച്ചുപിടിച്ചു.932 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഇ ടി ടൈസണ്‍ മാസ്റ്ററായിരുന്നു മുന്നിലുണ്ടായിരുന്നത്. 243 വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.

വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാഗത്തെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് വി ഡി സതീശൻ പിന്നിലേക്ക് പോയത്.എല്‍ഡിഎഫിന് അടിസ്ഥാന വോട്ടുകളുള്ള പ്രദേശമാണ് ഇത്. കൂടാതെ ബിജെപി വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്.

അതേസമയം, ധർമ്മടത്ത് രണ്ടാം ഘട്ട വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ പിണറായി വിജയൻ പിന്നില്‍ തന്നെ തുടരുകയാണ്. ധർമ്മടത്ത് ലീഡ് ഉയർത്തി യുഡിഎഫ് മുന്നിലാണ്.