പിറന്നാള്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞ് 9 വയസുകാരനെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍
സ്‌കൂള്‍ അധികൃതര്‍ പീഡനവിവരം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ കേസെടുക്കുകയായിരുന്നു.
Jan 10, 2026, 20:28 IST
കുട്ടിയെ ബൈക്കില്‍ കയറ്റി അധ്യാപകന്‍ വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
ഒന്‍പത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. പിറന്നാള്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയെ ബൈക്കില്‍ കയറ്റി അധ്യാപകന്‍ വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌കൂള്‍ അധികൃതര്‍ പീഡനവിവരം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ നല്ലളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.