95 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 68 വയസുകാരൻ അറസ്റ്റില്‍
95 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 68 വയസുകാരൻ അറസ്റ്റില്‍. പത്തനംതിട്ട വടശേരിക്കരയിലാണ് സംഭവം.പ്രതി പത്രോസ് ജോണിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു.
Updated: Dec 3, 2025, 11:58 IST
കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്ന് വയോധികയെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി വായില്‍ തുണി തിരികെ അകത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നു
പത്തനംതിട്ട: 95 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 68 വയസുകാരൻ അറസ്റ്റില്‍. പത്തനംതിട്ട വടശേരിക്കരയിലാണ് സംഭവം.പ്രതി പത്രോസ് ജോണിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്ന് വയോധികയെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി വായില്‍ തുണി തിരികെ അകത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നു.വീട്ടില്‍ വയോധികയും മകളും മാത്രമാണ് ഉള്ളത്. മകള്‍ ജോലിക്ക് പോയ സമയത്തായിരുന്നു അക്രമം
മല്‍പ്പിടുത്തത്തിനിടയില്‍ വായിലെ തുണി മാറിയതോടെ വയോധിക നിലവിളിച്ചു. ഇതോടെ നാട്ടുകാർ ഓടിയെത്തി പീഡനശ്രമം തടഞ്ഞ് വയോധികയെ മോചിപ്പിച്ചു. തുടർന്ന് പത്രോസിനെ പോലീസിന് കൈമാറുകയായിരുന്നു.ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.