പാലക്കാട് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു; യുവാവിനായി തെരച്ചിൽ

ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി ആണ് അതിക്രമം നേരിട്ടത്. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയായ യുവാവാണ് വയോധികയെ കടന്നുപിടിച്ച് മർദിച്ചത്.

 

അതിക്രമത്തിൽ വയോധികയുടെ പല്ല് കൊഴിഞ്ഞുപോയി.വീട്ടിൽ വാടകയ്ക്ക് മുറിയുണ്ടോ എന്ന് അന്വേഷിച്ചാണ് യുവാവ് എത്തിയത്.

പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി ആണ് അതിക്രമം നേരിട്ടത്. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയായ യുവാവാണ് വയോധികയെ കടന്നുപിടിച്ച് മർദിച്ചത്.ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം

അതിക്രമത്തിൽ വയോധികയുടെ പല്ല് കൊഴിഞ്ഞുപോയി.വീട്ടിൽ വാടകയ്ക്ക് മുറിയുണ്ടോ എന്ന് അന്വേഷിച്ചാണ് യുവാവ് എത്തിയത്. തുടർന്ന് ഇയാൾ അതിക്രമം നടത്തുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ പിക്കപ്പ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ യുവാവിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.