മാതാവിനും ബന്ധുക്കള്‍ക്കും ഒപ്പം തോട്ടില്‍ കുളിക്കാന്‍ എത്തിയ 3 വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ടു
വൈകിട്ട് 5 ഓടെയാണ് സംഭവം .
Jul 5, 2026, 20:14 IST
നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടന്ന വരികയാണ് .
തളിപ്പറമ്പ് : മാതാവിനും ബന്ധുക്കള്‍ക്കും ഒപ്പം തോട്ടില്‍ കുളിക്കാന്‍ എത്തിയ 3 വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ടു . പരിയാരം കോരന്‍ പീടികയിലെ പി. ടി പി ജാബിറിന്റെ മകന്‍ മുഹമ്മദ് നജ്മാന്‍ ആണ് കുറുമാത്തൂര്‍ പഞ്ചായത്തിലെ പൂമംഗലം കൊടിലേരി പാലത്തിന് സമീപം തോട്ടില്‍ ഒഴുക്കില്‍ പെട്ടത് . വൈകിട്ട് 5 ഓടെയാണ് സംഭവം .
നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടന്ന വരികയാണ് . കുറുമാത്തൂര്‍ ചൊറുക്കളയിലെ ഉപ്പൂപ്പ കെ പി ഉമ്മറിന്റെ വീട്ടില്‍ അവധിക്കു വന്നപ്പോഴാണ് ഇവര്‍ കുളിക്കുവാനായി 2 കിലോമീറ്ററോളം അകലെയുള്ള പൂമംഗലത്ത് വന്നത് . കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കില്‍ പെട്ടപ്പോള്‍ അവനെ രക്ഷിക്കാനായി എല്ലാവരും തോട്ടില്‍ ഇറങ്ങിയ സമയത്താണ് കരയില്‍ നില്‍കുകയായിരുന്ന മുഹമ്മദ് നജ്മാനെ കാണാതായത്.