കാസർഗോഡ് സ്വദേശിനി സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ച് 21കാരിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്
കാസർഗോഡ് സ്വദേശിനി സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ചു 21കാരിക്ക് ദാരുണാന്ത്യം.നെടുമ്പാശ്ശേരി അത്താണി വിമാനത്താവള റോഡില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കാർ ഇടിച്ചാണ് യുവതി മരിച്ചത്.
കാസർകോട് യുണൈറ്റഡ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരിയായിരുന്ന ഇഷാന മെച്ചപ്പെട്ട ജോലി അന്വേഷിച്ചാണ് ഇഷാന എറണാകുളത്തേക്ക് എത്തിയത്
കൊച്ചി : കാസർഗോഡ് സ്വദേശിനി സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ചു 21കാരിക്ക് ദാരുണാന്ത്യം.നെടുമ്പാശ്ശേരി അത്താണി വിമാനത്താവള റോഡില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കാർ ഇടിച്ചാണ് യുവതി മരിച്ചത്.
ചെങ്കള നെല്ലിക്കട്ട് ചെർളടുക്കത്തെ ഇഷാന ഇസ്മത് (21) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. അത്താണി എയർപോർട്ട് വിഐപി റോഡിന്റെ തുടക്കത്തില്‍ പെട്രോള്‍ പമ്പ് കഴിഞ്ഞുള്ള വളവില്‍ വച്ചായിരുന്നു കാർ ബൈക്കില്‍ ഇടിച്ചത്.
കാസർകോട് യുണൈറ്റഡ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരിയായിരുന്ന ഇഷാന മെച്ചപ്പെട്ട ജോലി അന്വേഷിച്ചാണ് ഇഷാന എറണാകുളത്തേക്ക് എത്തിയത്.അമിത വേഗത്തിലെത്തിയ സ്വിഫ്റ്റ് കാർ അപകട ശേഷം നിർത്താതെ പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇന്ന് രാത്രിയോടെ മൃതദേഹം ചെറടുക്കയിലെ വീട്ടിലെത്തിക്കും. പരേതനായ അബൂബക്കറിന്റെയും നഫീസയുടെയും മകളാണ് ഇഷാന. സഹോദരങ്ങള്‍: മുഹമ്മദ് ഇജ്ജാസ് (ബെംഗളൂരു), അബ്ദുള്‍ ഇനാസ്, അഹമ്മദ് ഇംത്യാസ്.