കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച 21കാരന്‍ അറസ്റ്റില്‍; ഒരാള്‍ ഒളിവിൽ
കടയ്ക്കലില്‍ മിഠയിയും മറ്റും നല്‍കി ഏഴുവയസ്സുകാരിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കടയ്ക്കല്‍ പൊലീസ് പോക്‌സോ കേസെടുത്തു.
Updated: Jun 20, 2026, 15:07 IST
പീഡനം നേരില്‍ കണ്ട കുട്ടിയുടെ ബന്ധുവാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. ഒരു വര്‍ഷത്തോളം കുട്ടി പീഡനത്തിന് ഇരയായതായി പൊലീസ്.
കൊല്ലം: കടയ്ക്കലില്‍ മിഠയിയും മറ്റും നല്‍കി ഏഴുവയസ്സുകാരിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കടയ്ക്കല്‍ പൊലീസ് പോക്‌സോ കേസെടുത്തു.
സംഭവത്തില്‍ ഒന്നാം പ്രതിയായ കടയ്ക്കല്‍ കോവൂര്‍ സ്വദേശി സച്ചു(21)വിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള രണ്ടാമത്തെ പ്രതി അലനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പീഡനം നേരില്‍ കണ്ട കുട്ടിയുടെ ബന്ധുവാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. ഒരു വര്‍ഷത്തോളം കുട്ടി പീഡനത്തിന് ഇരയായതായി പൊലീസ്. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇരയായ പെണ്‍കുട്ടിക്ക് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് നല്‍കിവരികയാണ്.