ട്രെയിന്‍ തട്ടി 19 കാരി മരിച്ച സംഭവം ; ദുരൂഹത ആരോപിച്ച് കുടുംബം

മരണത്തില്‍ ദുരൂഹത ആരോപിച്ച കുടുംബം പൊലീസില്‍ പരാതി നല്‍കി

 

അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ അഞ്ജനയെ കണ്ടെത്തിയത്

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അരൂര്‍ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ ധര്‍മ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന (19) യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നുമാണ് കുടുംബം പറയുന്നത്. 

അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ അഞ്ജനയെ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച കുടുംബം പൊലീസില്‍ പരാതി നല്‍കി