സുല്‍ത്താൻ ബത്തേരിയിൽ കാണാതായ 19-കാരനെ പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ വീടിന് സമീപത്തെ പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചീരാല്‍ വരിക്കേരി പണിയ കോളനിയിലെ ഹരീഷ് (19) ആണ് മരിച്ചത്.
Updated: May 1, 2026, 14:17 IST
കഴിഞ്ഞ ഞായറാഴ്ച രാത്രി മുതലാണ് ഹരീഷിനെ കാണാതായത്. ബന്ധുക്കളും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു.
സുല്‍ത്താൻ ബത്തേരി:ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ വീടിന് സമീപത്തെ പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചീരാല്‍ വരിക്കേരി പണിയ കോളനിയിലെ ഹരീഷ് (19) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി മുതലാണ് ഹരീഷിനെ കാണാതായത്. ബന്ധുക്കളും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തിവരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തെ പൊതുകിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സുല്‍ത്താൻ ബത്തേരിയില്‍ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. നൂല്‍പ്പുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. നെന്മേനി പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.