തൊടുപുഴയില്‍ ലഹരി ഉപയോഗം വെളിപ്പെടുത്തിയതിന്റെ പേരില്‍ 19-കാരന്റെ ജനനേന്ദ്രിയം തകര്‍ത്ത കേസ് ; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയുടെ ഒരു വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വിദ്യാര്‍ഥിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

 


ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയത് 19കാരനാണെന്ന് മനസ്സിലാക്കിയതോടെയാണ് സഹപാഠികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. ജനനേന്ദ്രിയം ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.

തൊടുപുഴയില്‍ ലഹരി ഉപയോഗം വെളിപ്പെടുത്തിയതിന്റെ പേരില്‍ 19-കാരന്റെ ജനനേന്ദ്രിയം തകര്‍ത്ത കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കേസിലെ രണ്ടും മൂന്നും പ്രതികളായ അക്ഷയ് സജു, ഗൗതം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി പ്രായപൂര്‍ത്തിയാകാത്തയാളായതിനാല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.


തൊടുപുഴയിലെ ഗ്രാന്റീസ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലെ മൊബൈല്‍ ആന്‍ഡ് ലാപ്ടോപ് ടെക്‌നോളജി കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയെയാണ് പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ഥിയും സഹപാഠികളായ അക്ഷയ്, ഗൗതം എന്നിവരും ചേര്‍ന്ന് ആക്രമിച്ചത്. ഹോസ്റ്റലില്‍ മൂന്ന് വിദ്യാര്‍ഥികള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, അധ്യാപകരുടെ നിര്‍ദേശപ്രകാരം പരാതിക്കാരനായ വിദ്യാര്‍ഥി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി കൈമാറുകയായിരുന്നു. എന്നാല്‍, ലഹരി ഉപയോഗിച്ച വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത് വിട്ടയച്ച അധ്യാപകര്‍ ഇവര്‍ക്കെതിരെ തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് ആരോപണം.


ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയത് 19കാരനാണെന്ന് മനസ്സിലാക്കിയതോടെയാണ് സഹപാഠികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. ജനനേന്ദ്രിയം ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയുടെ ഒരു വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വിദ്യാര്‍ഥിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കൂടുതല്‍ പേര്‍ മര്‍ദനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്.