നീറ്റ് പരീക്ഷയ്ക്ക് തലേന്ന് മുതല്‍ 19 കാരനെ കാണാനില്ല ; കണ്ണീരോടെ കുടുംബം
ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ നടന്നത്. തലേദിവസമാണ് യോഗേഷ് വീട് വിട്ടിറങ്ങുന്നത്.
പൊഴിയൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കൃത്യമായി നടക്കുന്നില്ല എന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്ന് 19കാരനെ കാണാതായിട്ട് അഞ്ചുദിവസം. നെയ്യാറ്റിന്‍കര പഴവന്‍ചോല സ്വദേശികളായ ബാബുരാജിന്റെയും ശകുന്തളയുടെയും മകന്‍ യോഗേഷിനെയാണ് ശനിയാഴ്ച മുതല്‍ കാണാതായത്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന യോഗേഷ് പരീക്ഷയുടെ തലേന്നാണ് വീടുവിട്ടിറങ്ങിയത്. പൊഴിയൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കൃത്യമായി നടക്കുന്നില്ല എന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ നടന്നത്. തലേദിവസമാണ് യോഗേഷ് വീട് വിട്ടിറങ്ങുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നു യോ?ഗേഷ്. എന്നാല്‍ നാലഞ്ച് ദിവസം മുമ്പ് യോഗേഷിന് കടുത്ത പനിയുണ്ടാകുകയും ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. ആ സമയത്ത് പരീക്ഷക്ക് തയ്യാറെടുക്കാന്‍ സാധിച്ചിരുന്നില്ല. പരീക്ഷ?ക്ക് തോല്‍ക്കുമോ എന്ന ഭയമാകാം യോ?ഗേഷിനെ വീട് വിട്ടുപോകാന്‍ പ്രേരിപ്പിച്ചതെന്നാകാം എന്നാണ് വീട്ടുകാരുടെ സംശയം. പേരൂര്‍ക്കടയിലെ പരീക്ഷാഹാളിലും യോ?ഗേഷ് എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരകുന്നു.