ആലുവയിൽ പോക്സോ കേസ് ഇരയായ 16 വയസുകാരിയെ കാണാനില്ല

പോക്സോ കേസിലെ ഇരയായ പതിനാറുകാരിയെ കാണാതായി. എടത്തല പൊലീസ് സ്റ്റേഷന് സമീപം പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതലാണ് കുട്ടിയെ കാണാതായത്.

 

പോക്സോ കേസ് പ്രതിയുടെ ഫോണ്‍ നമ്പറിലേക്ക് കുട്ടി വിളിച്ചതായും പൊലീസ് കണ്ടെത്തി

ആലുവ:‌ പോക്സോ കേസിലെ ഇരയായ പതിനാറുകാരിയെ കാണാതായി. എടത്തല പൊലീസ് സ്റ്റേഷന് സമീപം പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതലാണ് കുട്ടിയെ കാണാതായത്.പോക്സോ കേസ് പ്രതിയുടെ ഫോണ്‍ നമ്പറിലേക്ക് കുട്ടി വിളിച്ചതായും പൊലീസ് കണ്ടെത്തി.കുട്ടിയെ കാണാനില്ലെന്ന് സ്ഥാപന അധികൃതർ എടത്തല പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബവും പരാതി നല്‍കി

ആലുവ റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ എത്തിച്ചതായി ഓട്ടോഡ്രൈവർ പൊലീസിന് വിവരം നല്‍കി. എടത്തല ഓട്ടോ സ്റ്റാൻഡില്‍ എത്തിയ ശേഷം കുട്ടി അവിടെ നിന്ന് ഓട്ടോ വിളിച്ചാണ് ആലുവ നഗരത്തിലേക്ക് എത്തിയത്. സിസിടിവി അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച്‌ അന്വേഷണം തുടരുകയാണെന്നും, കായംകുളം സ്വദേശിയാണ് കേസിലെ പ്രതി എന്നുമാണ് പൊലീസ് പറയുന്നത്.