ആലുവയില്‍ അമ്മയ്ക്കൊപ്പം ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങാന്‍ കിടന്ന 16 വയസ്സുകാരിയെ കാണാനില്ല

പെണ്‍കുട്ടിയുടെ അമ്മയുടെ ആദ്യ ഭര്‍ത്താവ് പഞ്ചാബ് സ്വദേശിയാണ്. അടുത്തിടെ ഇവര്‍ ആലപ്പുഴ സ്വദേശിയായ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു.

 

സംഭവത്തില്‍ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

അമ്മയ്ക്കൊപ്പം ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങാന്‍ കിടന്ന 16 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായി. ആലുവയിലെ വനിതാ ഹോസ്റ്റലില്‍ താമസിച്ചിരുന്ന രഞ്ജിതയുടെ മകള്‍ ആരതി സുരേഷിനെയാണ് കാണാതായത്. സംഭവത്തില്‍ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

രാവിലെ ഉണര്‍ന്നപ്പോഴാണ് കൂടെയുണ്ടായിരുന്ന മകളെ കാണാനില്ലെന്ന വിവരം അമ്മ അറിയുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ ആദ്യ ഭര്‍ത്താവ് പഞ്ചാബ് സ്വദേശിയാണ്. അടുത്തിടെ ഇവര്‍ ആലപ്പുഴ സ്വദേശിയായ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു.

കാണാതാകുന്നതിന് മുന്‍പ് പെണ്‍കുട്ടി അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്നും പഞ്ചാബിലെ ചില നമ്പറുകളിലേക്ക് തുടര്‍ച്ചയായി വിളിച്ചതായി പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടി പഞ്ചാബിലേക്ക് കടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ ആലുവ പോലീസ് പഞ്ചാബ് പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിച്ചു വരികയാണ്.