കട്ടപ്പനയില്‍ 14 വയസ്സുകാരിയെ ഒരു വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി; രണ്ടാനച്ഛൻ പിടിയില്‍

കട്ടപ്പനയില്‍ 14 വയസ്സുകാരിയെ ഒരു വർഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛൻ പൊലീസ് പിടിയില്‍.സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെ കുട്ടി തുറന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ് പുറത്തുവന്നത്.കൗണ്‍സിലറോട് സംസാരിക്കുന്നതിനിടെയാണ് കഴിഞ്ഞ ഒരു വർഷമായി താൻ നേരിടുന്ന ക്രൂരതകളെ കുറിച്ച്‌ കുട്ടി പറഞ്ഞത്

 

വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് പീഡനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ഇടുക്കി:  കട്ടപ്പനയില്‍ 14 വയസ്സുകാരിയെ ഒരു വർഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛൻ പൊലീസ് പിടിയില്‍.സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെ കുട്ടി തുറന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ് പുറത്തുവന്നത്.കൗണ്‍സിലറോട് സംസാരിക്കുന്നതിനിടെയാണ് കഴിഞ്ഞ ഒരു വർഷമായി താൻ നേരിടുന്ന ക്രൂരതകളെ കുറിച്ച്‌ കുട്ടി പറഞ്ഞത്.

വിവരം ലഭിച്ച ഉടൻ സ്കൂള്‍ അധികൃതർ ചൈല്‍ഡ് ലൈൻ, പൊലീസ് എന്നിവരെ വിവരമറിയിച്ചു. തുടർന്ന് കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് പീഡനം നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.