13കാരിയുടെ വ്യാജ പീഡന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന ആരോപണം ഉന്നയിച്ച യുവാവ് ആശുപത്രിയില്‍
13 കാരിയുടെ വ്യാജപരാതിക്ക് പിന്നിലെ ദുരൂഹതനീക്കാന്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്
Jul 7, 2026, 06:26 IST
20കാരനായ യുവാവ് നിലവില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പത്തനംതിട്ടയിലെ 13കാരിയുടെ വ്യാജ പീഡന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന ആരോപണം ഉന്നയിച്ച യുവാവ് ആശുപത്രിയില്‍. ഹൃദ്രോഗിയായ യുവാവ് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. 20കാരനായ യുവാവ് നിലവില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, 13 കാരിയുടെ വ്യാജപരാതിക്ക് പിന്നിലെ ദുരൂഹതനീക്കാന്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പ്രണയ നൈരാശ്യം കൊണ്ടുമാത്രം സഹപാഠി ഉള്‍പ്പെടെ പത്ത് പേര്‍ക്ക് എതിരെ പീഡന പരാതി ഉയര്‍ത്തുമോ എന്ന സംശയമാണുള്ളത്.
കേസിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തവരെ പൊലീസ് മര്‍ദ്ദിച്ചെന്ന ആക്ഷേപവുമായി രക്ഷിതാക്കള്‍ ഉള്‍പ്പെടെ രംഗത്തുവന്നിട്ടുണ്ട്.