സാരി ഉപയോഗിച്ച്‌ ഊഞ്ഞാലാടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി 12 വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു

വീടിനുള്ളില്‍ സാരി ഉപയോഗിച്ച്‌ ഊഞ്ഞാലാടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി 12 വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു.ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിയും നാലാംമൈലില്‍ താമസക്കാരനുമായ മസ്താൻ്റെ മകൻ ഉമ്മർ ഫാറൂഖ് ആണ് ദാരുണമായി മരണപ്പെട്ടത്

 

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത്, നാലാംമൈലിലെ ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്.

കാസറഗോഡ്: വീടിനുള്ളില്‍ സാരി ഉപയോഗിച്ച്‌ ഊഞ്ഞാലാടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി 12 വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു.ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിയും നാലാംമൈലില്‍ താമസക്കാരനുമായ മസ്താൻ്റെ മകൻ ഉമ്മർ ഫാറൂഖ് ആണ് ദാരുണമായി മരണപ്പെട്ടത്.

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത്, നാലാംമൈലിലെ ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരനായ പിതാവ് മസ്താൻ ജോലിക്ക് പോയ നേരത്തായിരുന്നു ഇത്. 

മാതാവ് നസ്രീൻ കടയില്‍ പോയ സമയത്ത്, ഉമ്മർ ഫാറൂഖ് അമ്മയുടെ സാരിയെടുത്ത് ഊഞ്ഞാല്‍ കെട്ടി കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ സാരി കഴുത്തില്‍ കുരുങ്ങുകയും ശ്വാസം മുട്ടി മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസർകോട് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു. തസ്ലീൻ, മെഹസാബ് എന്നിവരാണ് ഉമ്മർ ഫാറൂഖിന്റെ സഹോദരങ്ങള്‍. സംഭവത്തില്‍ വിദ്യാനഗർ പോലീസ് അന്വേഷണം നടത്തി