വര്‍ക്ക് ഫ്രം ഹോം കേരള പദ്ധതിയാണ് ടൂറിസം മേഖലയില്‍ ഇനി വരാനിരിക്കുന്നതെന്ന് മന്ത്രി പി രാജീവ്

 

കണ്ണൂർ : കേരളത്തില്‍  താമസിച്ച് മൂന്നോ നാലോ മാസം വര്‍ക്ക് അറ്റ് ഹോം  ജോലിചെയ്യാനുള്ള അവസരം വിദേശികള്‍ക്കും മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും അവസരമൊരുക്കുന്ന പദ്ധതിയാണ് ടൂറിസം മേഖലയില്‍ ഇനി ആലോചിക്കുന്നതെന്ന് മന്ത്രി പി.രാജീവ് .പൈതല്‍മലയില്‍ നടന്ന ഇരിക്കൂര്‍ മൗണ്ടെയിന്‍ ടൂറിസം നിക്ഷപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇപ്പോള്‍ കേരളത്തില്‍ ടൂറിസത്തിന് നല്ല സാധ്യതയാണുള്ളത് .

ബാഗ്‌ളൂരുപോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ നിന്നും ഇരിക്കൂറില്‍ വന്ന് താമസിച്ച് ജോലിചെയ്തു പോകാനുള്ള നല്ല അന്തരീക്ഷമാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ജോലി തേടിവരുന്ന ഉദ്ധ്യോഗാര്‍ഥികള്‍ ടൂറിസം മേഖലയില്‍ നല്ല സംരഭകരായി മാറുന്നതും ടൂറിസം മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.സജീവ് ജോസഫ് എംഎല്‍എ,ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍,പി.ടി.മാത്യു എന്നിവര്‍ സംസാരിച്ചു .