കടുവയുടെ ആക്രമണം : മരണപ്പെട്ട തോമസിന്റെ കാര്‍ഷിക വായ്പ കേരള ബാങ്ക് എഴുതിതള്ളും
Jan 18, 2023, 10:05 IST
മാനന്തവാടി: വയനാട് പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്ഷകന് തോമസിന്റെ കാര്‍ഷിക വായ്പ കേരള ബാങ്ക് എഴുതിതള്ളും. കേരള ബാങ്ക് കോറോം ശാഖയില്‍ നിന്നും കഴിഞ്ഞ ആഗസ്റ്റില്‍ എടുത്ത അഞ്ച് ലക്ഷം രൂപ കിസാന്മിത്ര വായ്പയും പലിശയും എഴുതിതള്ളാന്‍ നടപടി സ്വീകരിക്കുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പുതുശ്ശേരി ആലയ്ക്കലിലെ തോമസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അറിയിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ പി ഗഗാറിന്, കോറോം ശാഖാ മാനേജര്‍ ടി വി പ്രമോദ് എന്നിവരോടൊപ്പമാണ് കേരള ബാങ്ക് പ്രസിഡന്റ് തോമസിന്റെ അമ്മയെയും ഭാര്യയെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചത്.