കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റ തൂണുകള്‍ ബലപ്പെടുത്തും

നാല് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനും ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
 
ചെന്നെ ഐഐടിയുടെ മേല്‍നോട്ടത്തിലായിരിക്കും ബലപ്പെടുത്തല്‍.

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റ തൂണുകള്‍ ബലപ്പെടുത്തും. നാല് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനും ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെന്നെ ഐഐടിയുടെ മേല്‍നോട്ടത്തിലായിരിക്കും ബലപ്പെടുത്തല്‍.

ബലക്ഷയം കണ്ടെത്തിയ കെഎസ്ആര്‍ടിസി ടെര്‍മിനലിന്റ 73 ശതമാനം തൂണുകളും ബലപ്പെടുത്താനാണ് തീരുമാനം. എസ്റ്റിമേറ്റ് തുകയും ടെന്‍ഡര്‍ വ്യവസ്ഥകളും അടുത്ത ബുധനാഴ്ച്ചയ്ക്കകം തീരുമാനിക്കും. കെട്ടിടം ബലപ്പെടുത്തണമെന്ന് ചെന്നൈ ഐഐടിയിലെ വിദഗ്ധരാണ് നിര്‍ദേശിച്ചത്. അതിനാലാണ് അറ്റകുറ്റപ്പണിയുടെ മേല്‍നോട്ട ചുമതലയും ചെന്നൈ ഐഐടി ഏറ്റെടുത്തത്. കമ്പനികള്‍ക്കുള്ള യോഗ്യതയും ടെന്‍ഡര്‍ വ്യവസ്ഥകളും ഐഐടി തന്നെ നിശ്ചയിക്കും.