കുതിരാന്‍ തുരങ്കത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരുക്ക്

പാലക്കാട് നിന്ന് നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
 

കുതിരാന്‍ തുരങ്കത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. രണ്ട് പേര്‍ക്ക് നിസാര പരുക്കുണ്ട്. പാലക്കാട് നിന്ന് നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.