തലശേരിയിലെ ഇരട്ട കൊലപാതകം: മുഖ്യപ്രതിയുടെ രാഷ്ട്രീയ ബന്ധം വിവാദമാകുന്നു

 

കണ്ണൂർ  : തലശേരിയിൽ സി.പി.എം പ്രവർത്തകരെ കുത്തി കൊന്ന കേസിലെ പ്രതിയുടെ രാഷ്ട്രീയ ബന്ധം പുറത്തുവന്നതോടെ സി.പി.എം പ്രതിരോധത്തിലായി.തലശേരിയിൽ രണ്ടു പേരെ കുത്തിക്കൊലപ്പെടു ത്തിയ കേസിലെ മുഖ്യപ്രതി ഡി .വൈ.എഫ്.ഐയുടെ ലഹരിവി രുദ്ധ പരിപാടിയിൽ പങ്കെടുത്തതായുള്ള  ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതാണ് വിവാദമായത്.

 ബുധനാഴ്ച വൈകിട്ട് നാലു മണിക്ക്തലശേരി സഹകരണ
ആശുപത്രിക്കു സമീപം ലഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ ഖാലിദ്, ഷമീർ എന്നിവരെ കുത്തിക്കൊലപ്പെടു ത്തിയ കേസിൽ പ്രതിയായ നെ ട്ടൂരിലെ പാറായി ബാബു ഈമാ സം ആദ്യം കൊളശേരിയിൽ നടന്ന ഡി.വൈ.എഫ്.ഐയു ടെ മനുഷ്യച്ചങ്ങലയിൽ പങ്കെ ടുത്തതിന്റെ ദൃശ്യങ്ങളാണ് പുറ ത്തുവന്നത്. ഇതു സി.പി.എമ്മിനെ രാഷ്ട്രീയപരമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

 തലശേരിയിലെ കൊലപാ തകം ലഹരി വിൽപനയെ ജന ങ്ങൾ ചോദ്യം ചെയ്യുന്നതിൽ അസ്വസ്ഥരായിട്ടാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചത്. ലഹരി യു വിരുദ്ധ പ്രചാരണം ശക്തമായി നടക്കുന്നതിനിടെയാണ് കൊ ലപാതകമെന്ന് സി.പി.എം സം സ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെല്ലാം കടക വിരുദ്ധമാണ് ഡി.വൈ.എഫ്. ഐയുടെ ലഹരിവിരുദ്ധ പരിപാ ടിയിലെ ഇരട്ട കൊലക്കേസിലെ മുഖ്യപ്രതിയുടെ പങ്കാളിത്തത്തി ന്റെ തെളിവുകൾ.

ബാബു പാറായിക്ക് പാർട്ടിയു മായി നിലവിൽ ബന്ധമില്ലെന്ന് സി.പി.എം തലശേരി ഏരിയാ സെക്രട്ടറി സി.കെ രമേശൻ പറഞ്ഞു. മുഖ്യപ്രതിയുടെ ഡി.വൈ. എഫ്.ഐയുടെ ബന്ധം പുറത്തു വന്നതോടെ സി.പി.എമ്മിനെതി രേ കോൺഗ്രസ് രംഗത്തെത്തി. സി.പി.എം ക്രിമിനൽ സംഘമാ ണ് കൊലയ്ക്കു പിന്നിലെന്നാണ് കോൺഗ്രസ് ആരോപണം. സി യു .പി.എം-ലഹരി മാഫിയ ബന്ധം ആരോപിച്ച് ഇന്നു തലശേരി യിൽ കോൺഗ്രസ് ജനകീയ കൂ ട്ടായ്മയും നടത്തും.