പറമ്പിക്കുളം ഡാമിലെ ഷട്ടര്‍ തകരാര്‍: പണി പൂര്‍ത്തിയാക്കാന്‍ മൂന്നു ദിവസം വേണമെന്ന് തമിഴ്‌നാട്

ഇനിയും 24 അടി കൂടി ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ തകര്‍ന്ന ഷട്ടറിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയകള്‍ ആരംഭിക്കാന്‍ കഴിയൂ.
 

തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിന്റെ ജലനിരപ്പ് ഷട്ടര്‍ ലെവലിലേക്ക് എത്തിക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മറ്റ് രണ്ടു ഷട്ടറുകള്‍ 30 സെന്റീമീറ്ററാക്കി ഉയര്‍ത്തി. ഇനിയും 24 അടി കൂടി ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ തകര്‍ന്ന ഷട്ടറിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയകള്‍ ആരംഭിക്കാന്‍ കഴിയൂ. തൂണക്കടവ് വഴി തീരുമൂര്‍ത്തി ഡാമിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും തമിഴ് നാട് വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടു മൂന്ന് ദിവസം കൂടി വെള്ളം ഒഴിക്കിക്കളയേണ്ടിവരും എന്നാണ് അധികൃതര്‍ പറയുന്നത്. 

വെള്ളം കടലിലേക്ക് ഒഴുക്കിക്കളയുന്നതില്‍ പ്രയാസമുണ്ടെന്ന് തമിഴിനാട് മന്ത്രി ദുരൈ മുരുകന്‍ പ്രതികരിച്ചിരുന്നു. ഷട്ടര്‍ തകര്‍ന്നത് അസാധാരണ സംഭവമാണെന്നും ഇതുവരെ ആറ് ടി. എം.സി, വെള്ളം ഒഴിക്കിക്കളഞ്ഞിട്ടുണ്ടെന്നും പറമ്പിക്കുളത്തെത്തിയ ദുരൈ മുരുകന്‍ പറഞ്ഞു