പത്തനംതിട്ടയിൽ പുലിയെ കണ്ടതായി നാട്ടുകാർ
Nov 21, 2022, 12:04 IST
പത്തനംതിട്ട : കലഞ്ഞൂർ കുടപ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ. കുടപ്പാറയിലെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ തൊഴിലാളികളാണ് പുലിയെ കണ്ടത്. പ്രദേശത്ത് പരിശോധനയിൽ പുലിയുടെ കാൽപ്പാടുകളും, പുലി കിടന്ന ഗുഹയും കണ്ടെത്തി. വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും.