സെക്രട്ടേറിയറ്റില്‍ വ്യാജ ബോംബ് ഭീഷണി : ഫോണ്‍ ചെയ്തയാള്‍ മനോരോഗിയെന്ന് പൊലീസ്
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ബോംബ് ഭീഷണി മുഴക്കി ഫോണ്‍ ചെയ്ത മാറനല്ലൂര്‍ സ്വദേശി ബിബിന്‍രാജ് മനോരോഗിയെന്ന് പൊലീസ്.മുമ്പും പലതവണ ഇയാള്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.ഞായറാഴ്ച രാത്രി പത്തിനാണ് സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചതായി പൊലീസ് കണ്ട്രോള് റൂമില്‍ ഫോണ്‍ സന്ദേശമെത്തിയത്. തുടര്‍ന്ന് ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ സെക്രട്ടേറിയറ്റ് പരിസരത്തും വാഹനങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഫോണ്‍ ചെയ്തയാളെ കണ്ടെത്തിയത്. വാട്സ്ആപ്പില്‍ വന്ന സന്ദേശം പൊലീസിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബിബിന്‍രാജ് നല്കിയ മൊഴി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച ആത്മഹത്യാശ്രമം നടത്തിയതിന് ചികിത്സയിലായതിനാലാണ് ഇതെന്നാണ് പൊലീസിന്റെ വിശദീകരണം.